മർകസ് നോളജ് സിറ്റിയിലെ എച് ടി ഐയിൽ TISS ബാചിലര്‍ ഡിഗ്രി പ്രോഗ്രാമിലേക്ക് അഡ്മിഷന് ആരംഭിച്ചു

നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) നല്കുന്ന ബാചിലര്‍ ഡിഗ്രി പ്രോഗ്രാമിലേക്ക് അഡ്മിഷന് ആരംഭിച്ചു. ബാച്ചിലര്‍ ഇന്‍ ഇലക്ട്രോണിക് മാനുഫാക്ചറിംഗ്, ബാച്ചിലര്‍ ഇന്‍ റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി എന്നീ മൂന്ന് വര്‍ഷ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം നല്‍കുന്നത്. ഏത് സ്ട്രീമില്‍ പ്ലസ് ടു പാസ്സായവര്‍ക്കും ഇലക്ട്രോണിക് മാനുഫാക്ചറിംഗിന് അപേക്ഷിക്കാവുന്നതാണ്.
അതേസമയം, റെന്യൂവബിള്‍ എനര്‍ജി ടെക്നോളജി ഡിഗ്രിക്ക് സയന്‍സുകാര്‍ക്ക് മാത്രമേ അപ്ലൈ ചെയ്യാൻ സാധിക്കൂ. എന്നാല്‍, ഐ ടി ഐ പഠിച്ചവര്‍ക്ക് ഇരു കോഴ്സുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഒരു വര്‍ഷം കൊണ്ട് സര്‍ട്ടിഫിക്കറ്റും രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഡിപ്ലോമയും മൂന്ന് വര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ബാച്ചിലര്‍ ഡിഗ്രിയുമാണ് ലഭിക്കുന്നത്.
പഠനവും പരീക്ഷയും ഉള്‍പ്പെടെ മര്‍കസ് നോളജ് സിറ്റിയിലെ എച്ച് ടി ഐയില്‍ വെച്ചാണ് നല്‍കുന്നത്. തുടര്‍ന്ന് ബിരുദ ദാന ചടങ്ങ് മുംബൈയിലെ ടിസ്സ് ക്യാമ്പസില്‍ വെച്ചാണ് നടക്കുക.
ഇന്റര്‍നാഷണല്‍ ഐ വി, തൊഴില്‍ ചെയ്തുകൊണ്ടുള്ള പഠനം, സുരക്ഷിത ഹോസ്റ്റല്‍ സംവിധാനം തുടങ്ങിയവ എച്ച് ടി ഐയിലെ ടിസ്സ് ബാച്ചിലര്‍ കോഴ്സിന്റെ സവിശേഷതകളാണ്. യു ജി സി, നാക് എ+, എന്‍ സി ക്യു എഫ്/ എന്‍ സി ആര് എഫ്, എന്‍ ഐ ആര് എഫ്, ഐ ക്യു എ സി തുടങ്ങിയവയുടെ അംഗീകാരമുള്ള കോഴ്സുകളാണ് നല്‍കുന്നതെന്നും എച്ച് ടി ഐ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അഡ്മിഷനും വിശദ വിവരങ്ങള്‍ക്കുമായി +91 6235022228, +91 6235822226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.