Dubai
എയര്‍ അറേബ്യ ബെയ്‌റൂത്ത് സര്‍വിസ് പുനഃരാരംഭിക്കും
അബുദാബി: എയര്‍ അറേബ്യ അബുദാബി ബെയ്‌റൂത്ത് സര്‍വിസ് പുനഃരാരംഭിക്കുന്നു. ജനുവരി ഒമ്പത് മുതല്‍ അബുദാബി-ബെയ്‌റൂത്ത് സെക്ടറില്‍ നേരിട്ടുള്ള സര്‍വിസ് പുനഃരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ യുഎഇ തലസ്ഥാനമായ അബുദാബിയും ലബനോണ്‍ തലസ്ഥാനമായ ബെയ്‌റൂത്തും തമ്മില്‍ അയര്‍ അറേബ്യ അബുദാബിയുടെ നേരിട്ടുള്ള വിമാന സര്‍വിസ് സാധ്യമാവും.
അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ബെയ്‌റൂത്തിലെ റഫീക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്കാവും ആഴ്ചയില്‍ നാലു സര്‍വിസുകള്‍ നടത്തുക. തിങ്കള്‍, ബുധന്‍, ശനി, ഞായര്‍ ദിനങ്ങളിലാവും ഇരു തലസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുളള വിമാനങ്ങള്‍ പുറപ്പെടുക. ഇത് തങ്ങളുടെ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.