ഒരു രാത്രിയിലെ ജയിൽ വാസത്തിന് ശേഷം അല്ലു അർജുൻ മോചിതനായി; പുറത്തിറക്കിയത് പിൻഗേറ്റ് വഴി
പുഷ്പ 2 റിലീസ് ദിവസം തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ സൂപ്പർ താരം അല്ലു അർജുൻ ജയിൽ മോചിതനായി. ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റിലായ അല്ലു ഒരു രാത്രിയിലെ ജയിൽവാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചതോടെയാണ് അല്ലു ജയിൽ മോചിതനായത്
പുലർച്ചെ അല്ലുവിനെ ജയിലിൽ നിന്ന് പുറത്തിറക്കിയതും നാടകീയമായിട്ടായിുന്നു. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ളവർ കൂട്ടം കൂടി നിന്നിരുന്നു. അതേസമയം ജയിലിലെ പിൻഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങളാണ് മുൻ ഗേറ്റ് വഴി അല്ലു അർജുനെ പുറത്തിറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്
അല്ലു അർജുനൊപ്പം തീയറ്റർ ഉടമകളും ജയിൽ മോചിതരായി. സന്ധ്യ തീയറ്റർ മാനേജ്‌മെന്റ് ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കും ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.