ഇന്ധിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് വന്നിട്ടും കാര്യമില്ല; ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ല: അമിത് ഷാ
രാഹുല്‍ ഗാന്ധിയുടെ നാല് തലമുറ വന്നാലും മുസ്ലിംകള്‍ക്ക് സംവരണം നല്‍കില്ല
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370, മുസ്ലീം സംവരണം , രാമക്ഷേത്രം എന്നിവയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനെ കടന്നാക്രമിച്ച അമിത് ഷാ. ‘ഇന്ദിരാഗാന്ധി സ്വര്‍ഗ്ഗത്തില്‍ നിന്ന് മടങ്ങിയാലും’ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്നും രാഹുല്‍ ഗാന്ധിയുടെ നാല് തലമുറകള്‍ ആവശ്യപ്പെട്ടാലും ന്യൂനപക്ഷ സമുദായത്തിന് സംവരണം നല്‍കില്ലെന്നും ഷാ പറഞ്ഞു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലാല്‍ ചൗക്ക് സന്ദര്‍ശനത്തിനിടെ ഭയന്നു എന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ സുഷ്ലികുമാര്‍ ഷിന്‍ഡെയുടെ അഭിപ്രായത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ”ഇപ്പോള്‍ പേരക്കുട്ടികളോടൊപ്പം പോകൂ, നിങ്ങള്‍ സുരക്ഷിതരായിരിക്കും,” ഷാ പരിഹസിച്ചു.
‘കുറച്ച് ദിവസം മുമ്പ് ചിലര്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റിനെ കണ്ട് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കണമെങ്കില്‍ എസ് സി, ഒ ബി സി സംവരണം വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഓ രാഹുല്‍ ബാബ, നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ നാല് തലമുറകള്‍ക്കും എസ്സി-എസ്ടി-ഒബിസി സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല, ”ഷാ പറഞ്ഞു.