സ്വകാര്യമേഖലയില്‍ ജോലിനോക്കാന്‍ ഇഷ്ടപ്പെടുന്നവരില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്വദേശി വനിതകള്‍
അബുദാബി: രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലിനോക്കാന്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്വദേശി വനിതകളാണ് ഇഷ്ടപ്പെടുന്നതെന്ന് റിക്രൂട്ടര്‍മാര്‍. അബുദാബിയില്‍ ഇന്നലെവരെ നടന്ന തൗദീഫ് x സഹെബ് 2024 ഇമറാത്തി ജോബ്‌സ് ഫെയറിലാണ് റിക്രൂട്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍പ് ഇത്തിസലാത്ത് എന്ന് അറിയപ്പെട്ടിരുന്ന യുഎഇ ടെലികോംസ് ആന്റ് ടെക്‌നോളജി കമ്പനിയായ e&(ഇത്തിസലാത്ത് ആന്റ്) പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍(2021 എഐ ഗ്രാജ്വറ്റ് പ്രോഗ്രാം ആരംഭിച്ചത് മുതല്‍) 60 ശതമാനവും വനിതകളായിരുന്നൂവെന്ന് കമ്പനിയുടെ സ്വദേശിവത്കരണ മാനേജര്‍ ആലിയ അല്‍ യൂസുഫ് വ്യക്തമാക്കി. e&ന്റെ തൊഴില്‍ശക്തിയില്‍ 70 ശതമാനത്തിലധികവും നല്‍കുന്നത് വനിതകളാണ്.
ഇത്തവണ 3,000 സ്വദേശികളാണ് ജോലിക്കായി ആദ്യ ദിനത്തില്‍തന്നെ രജിസ്റ്റര്‍ ചെയ്തത്. പക്ഷേ ഓരോ വര്‍ഷത്തിലും 60 മുതല്‍ 100 തസ്തികകള്‍ മാത്രമാണ് സ്വദേശികള്‍ക്കായി ലഭിക്കുന്നത്. അഭിമുഖവും കേസ് സ്റ്റഡിയുംപോലുള്ള സങ്കീര്‍ണതകളെല്ലാം കടന്നുവേണം ജോലിയിലേക്കെത്താന്‍. ജോലി ഒഴിവ് പെട്ടെന്ന് ഉണ്ടാവണമെന്നില്ലല്ലോയെന്നും അവര്‍ പറഞ്ഞു.