National
യുപിയിൽ വീണ്ടും സ്ത്രീധന പീഡന കൊല; യുവതിയെ ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ച് കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും സ്ത്രീധന പീഡന മരണം. അമ്രോഹയിൽ യുവതിയെ ഭർതൃവീട്ടുകാർ നിർബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ച് കൊന്നു. ഗുരുതരാവസ്ഥയിലായ യുവതി 17 ദിവസത്തെ ചികിത്സക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. ഗുൽ ഫിസ എന്ന യുവതിയാണ് മരിച്ചത്. മൊറാദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
ഒരു വർഷം മുമ്പാണ് കാല ഖേഡ ഗ്രാമത്തിലെ പർവേസുമായി ഗുൽ ഫിസയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ തന്റെ മകളെ ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുകയാണെന്ന് ഗുൽ ഫിസയുടെ പിതാവ് ആരോപിച്ചു.
പർവേസിനും കുടുംബാംഗങ്ങൾക്കുമെതിരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. പ്രതികൾക്കെതിരെ കൊലപാതക കുറ്റം കൂടി ചുമത്തുമെന്നും പോലീസ് അറിയിച്ചു.