Kerala

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ചുരം വഴിയുള്ള ഗതാഗതം ഇനിയും വൈകും

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിച്ചിലുണ്ടായത്. എങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവർത്തിക്ക് വെല്ലുവിളിയായി

ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോടമഞ്ഞുമുണ്ട്. ഇപ്പോഴും ചുരത്തിലൂടെ കടന്നുപോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്.

20 മണിക്കൂറിലധികമായി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. നേരത്തെ ഉച്ചയോടെ ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിക്കാമെന്നായിരുന്നു കുരുതിയിരുന്നത്. ഇതിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

Related Articles

Back to top button
error: Content is protected !!