Kerala

ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഫലിക്കുന്നു; നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റമെന്ന് സാദിഖലി തങ്ങൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് മികച്ച നേട്ടമുണ്ടാക്കി. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഫലിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു

ഐക്യ ജനാധിപത്യ മുന്നണി നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്. മറ്റ് ചിലരൊക്കെ മറ്റ് പലതും പറഞ്ഞു. പക്ഷേ അതൊന്നും മണ്ഡലത്തിൽ ഏശിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്നും സാദിഖ് അലി തങ്ങൾ അഭിപ്രായപ്പെട്ടു.

യു ഡി എഫ് വളരെ കെട്ടുറപ്പോടെയാണ് പ്രവർത്തിച്ചതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയാണ് യു ഡി എഫ് പ്രവർത്തകർ മണ്ഡലത്തിലുടനീളം പ്രചരണം നടത്തിയത്. ഇതിന്റെയെല്ലാം നല്ല പ്രതിഫലനം മണ്ഡലത്തിൽ കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!