Kuwait

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഫൈനല്‍ നാലിന്; ഒമാനും ബഹ്‌റൈനും കൊമ്പുകോര്‍ക്കും

കുവൈറ്റ് സിറ്റി: ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ആതിഥേയരായ കുവൈറ്റ് ബഹ്‌റൈനോട് അടിയറവ് പറഞ്ഞതോടെ 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനലില്‍ ആരെല്ലാം കൊമ്പുകോര്‍ക്കുമെന്ന് ഉറപ്പായി. നാലിന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സെമിയില്‍ വിജയിച്ച മറ്റൊരു ടീമായ ഒമാനുമായാവും ബഹ്‌റൈന്റെ പോരാട്ടം.

കുവൈറ്റിനെ കേവലം ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബഹ്‌റൈന്‍ ഫൈനലിലേക്കുള്ള എന്‍ട്രി ഉറപ്പാക്കിയത്. ജാബെര്‍ അല്‍ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയമാണ് ഇരു രാജ്യങ്ങളുടെയും വാശിയേറിയ പോരാട്ടത്തിന് വേദിയാവുക. ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ സഊദിയെ 2-1ന് പരാജയപ്പെടുത്തിയ കരുത്തുമായാണ് ഒമാന്‍ ഫൈനല്‍ മത്സരത്തിലേക്ക് എത്തിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!