Kerala

പരമാധികാരത്തെ പോറലേൽപ്പിക്കാനുള്ള ശ്രമം; എല്ലാവരും രാജ്യത്തിനൊപ്പം അണിനിരക്കണമെന്ന് മുഖ്യമന്ത്രി

ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോൾ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാക്കിസ്ഥാന്റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ല രീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു

നമ്മുടെ പരമാധികാരത്തെ പോറലേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അയൽ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ വിപരീത ദിശയിലാണ് കാര്യങ്ങൾ നീക്കുന്നത്

അവിടെ നിന്ന് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള നീക്കം നടക്കുകയാണ്. രാജ്യം അത് നല്ല രീതിയിൽ പ്രതിരോധിക്കുന്നുണ്ട്. അതിനൊപ്പം പൂർണമായി അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോൾ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!