Kerala
മുഖ്യമന്ത്രി നാണമില്ലാത്ത തരത്തിൽ വർഗീയത പറയുന്നു; കേരളത്തിൽ സിപിഎം-ബിജെപി ബാന്ധവമെന്നും സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ നാണമില്ലാത്ത തരത്തിൽ വർഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘ്പരിവാർ നറേറ്റീവാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി വിജയൻ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. മഅദനി തീവ്രവാദിയാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്
മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി എൽഡിഎഫിനെ പിന്തുണച്ചിട്ടുണ്ട്. യുഡിഎഫിനെ പിന്തുണച്ചാൽ വർഗീയവാദിയാക്കുന്നു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും മംഗലാപുരത്തെയും എയർപോർട്ടിൽ നിന്ന് സ്വർണം പിടിക്കുന്നുണ്ട്. പക്ഷേ മലപ്പുറത്തെ എയർപോർട്ടിൽ നിന്ന് സ്വർണം പിടിക്കുന്നത് മാത്രമാണ് വാർത്ത
കേരളത്തിൽ സിപിഎം-ബിജെപി ബാന്ധവമുണ്ട്. ബിജെപിയെ സിപിഎമ്മിന് പേടിയാണ്. കപ്പൽ മറിഞ്ഞ സംഭവത്തിൽ കേസ് കൊടുക്കാൻ പോലും പിണറായിക്ക് പേടിയാണെന്നും സതീശൻ ആരോപിച്ചു.