Gulf

മികച്ച റോഡ്: ജി 20 രാജ്യങ്ങളില്‍ സഊദിക്ക് നാലാം സ്ഥാനം

കഴിഞ്ഞ വര്‍ഷം 66 ശതമാനം റോഡുകളായിരുന്നു ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

റിയാദ്: ജി 20 രാജ്യങ്ങള്‍ക്കിടയില്‍ റോഡിന്റെ ഗുണനിലവാര സൂചികയില്‍ സഊദിക്ക് നാലാം സ്ഥാനം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. സഊദി റോഡ്‌സ് ജനറല്‍ അതോറിറ്റിയാണ് രാജ്യത്തെ റോഡിന്റെ നിലവാരം ജി 20 ഗുണനിലവാര മാനദണ്ഡം പാലിച്ച് പരിശോധിച്ചത്. നിലവില്‍ റോഡിന്റെ സുരക്ഷാ സൂചിക 5.7 ആണ്.

ഈ വര്‍ഷത്തെ പരിശോധനയില്‍ രാജ്യത്തെ റോഡുകളില്‍ 77 ശതമാനവും ജി 20യുടെ സുരക്ഷാ മാനദണ്ഡത്തിന് യോജിക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 66 ശതമാനം റോഡുകളായിരുന്നു ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നത്.
സുരക്ഷ, ഗുണനിലവാരം, ഗതാഗത സാന്ദ്രത ഇവയെല്ലാം ഉറപ്പാക്കാന്‍ സഊദി ഭരണകൂടം നടപ്പാക്കിയ റോഡ്‌സ് സെക്ടര്‍ സ്ട്രാറ്റജി ആരംഭിച്ച് 500 ദിവസം പൂര്‍ത്തിയാവുമ്പോഴാണ് രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവന്നിരിക്കുന്നത്.

Related Articles

Back to top button