Kerala

നാല് വർഷം മുമ്പിറങ്ങിയ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ പരാതി നൽകി ബിജെപി കൗൺസിലർ

നാല് വർഷം മുമ്പ് ഇറക്കിയ പാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പർ വേടിനെതിരെ പരാതി നൽകി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ. എൻഐഎക്കും ആഭ്യന്തര വകുപ്പിനുമാണ് പരാതി നൽകിയത്. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്

നാല് വർഷം മുമ്പിറങ്ങിയ വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന പാട്ടിൽ മോദിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് ബിജെപി കൗൺസിലറുടെ കണ്ടെത്തൽ. പൊതുവ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ, വിദ്വേഷം വളർത്തൽ, ജാതി അധിഷ്ഠിത അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ ആരോപിച്ചാണ് പരാതി

പാട്ടിൽ കപടദേശീയവാദിയെന്നും വാളെടുത്തവനെന്നും ഊര് ചുറ്റുന്നവനെന്നുമൊക്കെ പറയുന്നത് മോദിയെ ആണെന്ന് മിനി കൃഷ്ണകുമാർ ആരോപിക്കുന്നു. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ വേടൻ നിൽക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!