പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെ വർക്കലയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു

വർക്കലയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. വർക്കല സ്വദേശി കുമാരി, സഹോദരിയുടെ മകൾ അമ്മു എന്നിവരാണ് മരിച്ചത്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് അയന്തിയിൽ റെയിൽവേ പാളത്തിന് സമീപമുള്ള വലിയ മേലേതിൽ ക്ഷേത്രത്തിൽ പൊങ്കാല ഇടുന്നതിനുള്ള ഒരുക്കങ്ങൾ തയ്യാറാക്കിയ ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം
കുമാരിയുടെ വളർത്തുമകളാണ് അമ്മു. ബുദ്ധിമാന്ദ്യമുള്ള കുട്ടി റെയിൽവേ പാളത്തിലേക്ക് കയറി നിൽക്കുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ടതോടെ കുട്ടിയെ രക്ഷിക്കാനായി കുമാരിയും ഓടി പാളത്തിലേക്ക് കയറി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിനാണ് ഇവരെ ഇടിച്ചത്. മൃതദേഹങ്ങൾ പാരിപ്പിള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ