Kerala
പത്തനംതിട്ടയിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുടുംബക്ഷേത്രത്തിൽ തൂങ്ങിമരിച്ച നിലയിൽ
![](https://metrojournalonline.com/wp-content/uploads/2025/02/manojkumar-780x470.avif)
പത്തനംതിട്ടയിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെപി മനോജ്കുമാറാണ് മരിച്ചത്.
രാവിലെ കുടുംബക്ഷേത്രത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മനോജ് കുമാറിനെ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.