Kerala
ബിഎംഡബ്ല്യു കാറുള്ളയാളും ക്ഷേമ പെൻഷൻ വാങ്ങുന്നു; വിജിലൻസ് അന്വേഷണത്തിന് സർക്കാർ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടികളിലേക്ക് സർക്കാർ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. കോട്ടയ്ക്കൽ നഗരസഭയിൽ ക്രമക്കേടിന് കൂട്ടുനിന്നവർക്കെതിരെയാണ് അന്വേഷണം
പെൻഷൻ വാങ്ങുന്നവരിൽ കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ 42ൽ 38 പേരും അനർഹരാണ്. പെൻഷൻ വാങ്ങിയവരിൽ ബിഎംഡബ്ല്യു കാറുടമകളും ഉണ്ടായിരുന്നു. എസി വീടുകൾ, 2000 സ്‌ക്വയർ ഫീറ്റിലധികം വലുപ്പമുള്ള വീടുകളിൽ താമസിക്കുന്നവരും പെൻഷൻ കൈപ്പറ്റി
നേരത്തെ കോളേജ് അധ്യാപകരടക്കം ഗസറ്റഡ് ഉദ്യോഗസ്ഥരും ക്ഷേമ പെൻഷൻ തട്ടിച്ചതായി കണ്ടെത്തിയിരുന്നു. 1458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ കൈപ്പറ്റിയതായാണ് കണ്ടെത്തിയത്.