Kerala
തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് കോടതിയിലെത്തി പരിശോധന നടത്തുകയാണ്.
ഇന്നലെ കൊല്ലം, കോട്ടയം, പാലക്കാട് കലക്ടറേറ്റുകളിലും ബോംബ് ഭീഷണി വന്നിരുന്നു. എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചിട്ടുണ്ടെന്നും പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം
കലക്ടർമാരുടെ മെയിലിലേക്കാണ് സന്ദേശമെത്തിയത്. പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും ബോംബ് ഭീഷണി വന്നിരുന്നു. ആർഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്.