Kerala

മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാരെയും ലഗേജും പരിശോധിക്കുകയാണ്. വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

മുംബൈയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തെ ലാൻഡിംഗ് നടത്തുകയായിരുന്നു. ബോംബ് ഭീഷണിയെ പറ്റി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു

ഇതോടെ എമർജൻസി ലാൻഡിംഗിന് നിർദേശം നൽകി. ഫോൺ വഴിയാണ് ബോംബ് ഭീഷണി വന്നത്. ഫോണിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.

Related Articles

Back to top button