Kerala
പൊന്നാനിയിൽ വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്ക് പരുക്ക്
മലപ്പുറത്ത് വിദ്യാർഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. മലപ്പുറം പൊന്നാനി എവി ഹൈസ്‌കൂളിന് സമീപത്താണ് അപകടം. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപ്പോകുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്.
മൂന്ന് വിദ്യാർഥികൾക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല. വിദ്യാർഥികളെ ഇടിച്ച കാർ മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്. സംഭവത്തെ തുടർന്ന് ഈ വഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
കാറിന് അമിത വേഗതയുണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പരുക്കേറ്റ മൂന്ന് വിദ്യാർഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.