National
പാക് പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രം

പാക്കിസ്ഥാൻ പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് കടക്കുന്നതിന് വിലക്കേർപ്പെടുത്തി രാജ്യം. പാക്കിസ്ഥാനിൽ നിന്നുവരുന്ന ഇറക്കുമതികൾക്ക് രാജ്യത്തിനകത്തേക്ക് കടക്കുന്നത് നിരോധിച്ചു. ഇന്ത്യ വഴി പാക് ഉത്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചു.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. പാക്കിസ്ഥാനിലേക്കുള്ള പോസ്റ്റൽ സർവീസും നിർത്തിവെച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി
ഇന്ത്യൻ പതാകയുള്ള കപ്പലുകൾ പാക് തുറമുഖങ്ങളിലേക്ക് പ്രവേശിക്കരുതെന്നും കേന്ദ്രം നർദേശിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താത്പര്യങ്ങൾ മുൻനിർത്തിയാണ് ഈ നിയന്ത്രണം.