Gulf

യുഎഇയില്‍ ഇന്ന് മഴക്ക് സാധ്യത

അബുദാബി: ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാം. അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ കേന്ദ്രം വിവിധ പ്രദേശങ്ങള്‍ക്കായി മഞ്ഞ, ഓറഞ്ച് ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ മഴക്കും പൊടിക്കാറ്റിനും അസ്ഥിരമായ കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും പല പ്രദേശങ്ങളിലും അനുഭവപ്പെടുക. പ്രത്യേകിച്ചും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, വടക്കന്‍ പ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാവും മൂടിക്കെട്ടിയതോ, ഭാഗികമായി മൂടിക്കെട്ടിയതോ ആയ കാലാവസ്ഥ അനുഭവപ്പെടുകയെന്നും കേന്ദ്രം അറിയിച്ചു.

താപനില കുന്നിന്‍പ്രദേശങ്ങളില്‍ 13 ഡിഗ്രിവരെ താഴും. പരമാവധി 27 ഡിഗ്രി സെല്‍ഷ്യസാവും അനുഭവപ്പെടുക. കടലിലും കരയിലുമെല്ലാം ശക്തമായ കാറ്റിന് ചില പ്രദേശങ്ങള്‍ സാക്ഷിയാവുമെന്നതിനാല്‍ കടലുമായി ബന്ധപ്പെടുന്നവര്‍ ജാഗ്രത പാലിക്കണം. പൊടിക്കാറ്റ് ദൂരക്കാഴ്ച കുറക്കുമെന്നതിനാല്‍ വാഹനം ഓഡിക്കുന്നവരും സൂക്ഷ്മത പുലര്‍ത്തണം.

Related Articles

Back to top button