Kerala
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഈ മാസം 20 വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര ന്യൂനമർദം കിഴക്കൻ രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്യുന്നുണ്ട്
തെക്കൻ രാജസ്ഥാൻ ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദം 29ന് സൗരാഷ്ട്ര കച്ച് തീരത്തിന് സമീപം വടക്കുകിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇതിന് പുറമെ ശക്തി കൂടിയ ന്യൂനമർദം ബംഗാളിന് മുകളിലും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ജാർഖണ്ഡ്, ഒഡീഷ ഭാഗത്തേക്ക് ഇത് നീങ്ങാനാണ് സാധ്യത.