Kerala
കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന യുവാവും മരിച്ചു

കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. കുറ്റിയാട്ടൂർ ഉരുവച്ചാലിൽ പ്രവീണയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജിജേഷാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ജിജേഷ്
20നാണ് കുട്ടാവ് സ്വദേശി ജിജേഷ് പ്രവീണയെ തീകൊളുത്തിയത്. പ്രവീണ താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ജിജേഷും പ്രവീണയും സുഹൃത്തുക്കളായിരുന്നു. ആക്രമണ സമയത്ത് പ്രവീണക്ക് പുറമെ ഭർതൃപിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
കുടിക്കാൻ വെള്ളം ചോദിച്ചാണ് ജിജേഷ് വീട്ടിലെത്തിയത്. അടുക്കളക്ക് സമീപം സംസാരിച്ചിരിക്കുന്നതിനിടെയാണ് ജിജേഷ് പെട്ടെന്ന് പ്രവീണക്ക് മേൽ പെട്രോളൊഴിച്ചതും തീ കൊളുത്തിയതും. ഇതിനിടെ സ്വന്തം ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്കും ശ്രമിക്കുകയായിരുന്നു.