Kerala
ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘർഷം; യുവാവിന് വെട്ടേറ്റു

ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശി അൻഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ അൻഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവാക്കൾ തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
ഇതിനിടെയാണ് അൻഷാദിന് വെട്ടേറ്റത്. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.