National

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ്, ചമോലി ജില്ലകളിൽ മേഘവിസ്‌ഫോടനം. നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു

ചമോലിയിലെ ദേവാൽ മേഖല, രുദ്രപ്രയാഗിലെ ബസുകേദാർ തെഹ്‌സിൽ എന്നിവിടങ്ങളിൽ ആണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനത്തിന്റെ ആഘാതം പല സ്ഥലങ്ങളിലും രൂക്ഷമായിട്ടുണ്ട്. രുദ്രപ്രയാഗ് ജില്ലയിൽ, അളകനന്ദ, മന്ദാകിനി നദികളുടെ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്.

അടിയന്തര നടപടികൾ സ്വീകരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ആവശ്യമായ നിർദേശങ്ങൾ നൽകുന്നതായും ജില്ലാ മജിസ്‌ട്രേറ്റുമാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!