Kerala
സിഎംആർഎൽ കേസ്: എസ് എഫ് ഐ ഒ റിപ്പോർട്ടിൽ തുടർ നടപടി നാല് മാസത്തേക്ക് കൂടി ഹൈക്കോടതി വിലക്കി

മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലെ എസ്എഫ്‌ഐഒ റിപ്പോർട്ടിൻ മേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. സിഎംആർഎൽ നൽകിയ ഹർജിയിലാണ് നാല് മാസത്തേക്ക് കൂടി വിലക്ക് നീട്ടിയത്
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇല്ലാത്ത സേവനത്തിന് വീണക്ക് എക്‌സാലോജിക് കമ്പനി പണം നൽകിയെന്നതാണ് കേസ്.
എസ് എഫ് ഐ ഒ നൽകിയ പരാതിയിൽ കേസെടുക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടത് തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ ഹർജി നൽകിയത്.