National

തടാകം കൈയ്യേറി നിർമാണം; നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുനീക്കി

നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെന്ററിനെതിരെ ബുൾഡോസർ നടപടി. ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ നിരീക്ഷണ വകുപ്പ് (ഹൈഡ്ര) നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചുനീക്കുന്നത്. തെലങ്കാനയിലെ റോഡ്സ് ആന്റ് ബിൽഡിംഗ്സ് മന്ത്രി കോമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി ഹൈഡ്രയ്ക്ക് നൽകിയ പരാതിയിലാണ് നടപടി.

പത്ത് ഏക്കർ ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിർമിച്ചിരിക്കുന്നത്. മദാപൂർ പ്രദേശത്തെ തമ്മിടികുണ്ട തടാകത്തിന്റെ ഭാഗമായുള്ള ബഫർ സോണിൽ അനധികൃതമായി കെട്ടിടം നിർമിച്ചിരിക്കുന്നതിനാലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു.

നോർത്ത് ടാങ്ക് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഔദ്യോഗിക രേഖകൾ പ്രകാരം, തമ്മിടികുണ്ട തടാകത്തിന്റെ എഫ്ടിഎൽ (ഫുൾ ടാങ്ക് ലെവൽ) വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്. എഫ്ടിഎൽ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളിൽ അധികമായി രണ്ട് ഏക്കറും എൻ-കൺവെൻഷൻ സെന്റർ കൈയേറിയെന്നാണ് ആരോപണം

 

Related Articles

Back to top button