Gulf

ജീവനക്കാരുടെ ശമ്പളം നല്‍കാത്ത ആശുപത്രിയുടെ ഉപകരണങ്ങള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

ദുബൈ: ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം നല്‍കാത്ത ആശുപത്രിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കാന്‍ ദുബൈ കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ കോടതി എക്‌സിക്യൂട്ടറെ നിയമിക്കുകയും ആശുപത്രിയുടെ മുഴുവന്‍ ഉപകരണങ്ങളുടെയും പട്ടിക തയാറാക്കുകയും ചെയ്തിരുന്നു.

എക്‌സ്-റേ മെഷിന്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപി എക്യുപ്‌മെന്റ് തുടങ്ങിയവക്ക് മാത്രം ദശലക്ഷക്കണക്കിന് ദിര്‍ഹം വിലവരും. ഇവ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ പട്ടികയായിരുന്നു എക്‌സിക്യൂട്ടര്‍ കോടതിക്ക് കൈമാറിയത്. ഇതോടൊപ്പം ആശുപത്രിയുടെ കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. 17 ലക്ഷം ദിര്‍ഹം വിലവരുന്ന കതേറിസേഷന്‍ കാര്‍ഡിയാക് സിസ്റ്റമാണ് പിടിച്ചെടുത്തവയില്‍ ഏറ്റവും വിലകൂടിയത്.

Related Articles

Back to top button