Gulf
ഒമാന്‍ തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തെ സംസ്കരിച്ചു
മസ്കത്ത്: ഒമാന്‍ തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ കൂറ്റന്‍ തുമിംഗലത്തെ അധികൃതര്‍ സംസ്കരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബര്‍ക പ്രദേശത്തെ അല്‍ സവാദി കടല്‍ത്തീരത്തോട് ചേര്‍ന്ന് 18 മീറ്റര്‍ നീളമുള്ള ഭീമന് തിമിംഗലത്തെ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ രോഗബാധയാണ് ചാവാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
55 മണിക്കൂര്‍ ഭഗീരഥ പ്രയത്നം നടത്തിയാണ് പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചത്. രോഗത്താലാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ലബോറട്ടറിയില്‍ നടക്കുന്ന പരിശോധനയിലേ അന്തിമമായി ചാവുന്നതിലേക്ക് നയിച്ച കാരണം വ്യക്തമാവൂ. 57,000 കിലോഗ്രാംവരെ തൂക്കംവെക്കുന്ന ഇവ അറബിക്കടലിന്റെയും ഒമാന്‍ കടലിന്റെയും ആഴങ്ങളിലാണ് ജീവിക്കുന്നത്.