Gulf

വിദ്യാര്‍ഥിയുടെ മരണം: പിക്-അപ് ആന്റ് ഡ്രോപ് നിയമം കര്‍ശനമാക്കി അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍

അബുദാബി: വിദ്യാര്‍ഥി റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ പിക്-അപ് ആന്റ് ഡ്രോപ് നിയമം കര്‍ശനമാക്കി അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍. സ്വന്തമായി സൈക്കിള്‍ ഉപയോഗിച്ചും, സ്വകാര്യ വാഹനത്തിലുമെല്ലാം ഒറ്റതിരിഞ്ഞ് എത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായാണ് പിക്-അപ് ആന്റ് ഡ്രോപ് നിയമം സ്‌കൂള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

സൈക്കിള്‍ ഉപയോഗിക്കരുത്, രക്ഷിതാക്കള്‍ നേരിട്ടെത്തി കുട്ടികളെ കൊണ്ടുപോകണം എന്നീ നിര്‍ദേശങ്ങള്‍ക്കൊപ്പം കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനും ക്ലാസ് കഴിഞ്ഞാല്‍ തിരിച്ചുകൊണ്ടുപോകുന്നതിനും രക്ഷിതാക്കള്‍ ഉള്‍പ്പെട്ട ഉത്തരവാദപ്പെട്ടവര്‍ നേരിട്ട് വരണമെന്നും സ്‌കൂള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അനുമതി പത്രം പ്രിന്‍സിപലിന് രേഖാമൂലം നല്‍കണം. 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്കു മാത്രമേ ഇനി മുതല്‍ സഹോദരങ്ങളായ ഇളയകുട്ടികളെ സ്‌കൂളില്‍നിന്നും വീട്ടിലേക്ക് കൊണ്ടുപോകാനാവൂ.

24 മുതലാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കി തുടങ്ങുക. ഇത് പ്രകാരം ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കു മാത്രമേ തനിച്ചുപോകാനാവൂ. ഇതിനും മുന്‍കൂട്ടി പ്രിന്‍സിപലിന് അനുമതി പത്രം രക്ഷിതാക്കള്‍ ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. കെജി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ സൈക്കിള്‍ ചവിട്ടിയെത്തുന്നത് വിലക്കിയിരിക്കുകയാണ്.

ഇലട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കണമെങ്കില്‍ 16 വയസ് പൂര്‍ത്തിയായിരിക്കണം. ചെറിയ കുട്ടികളെ പൊതുഗതാഗതത്തിലോ, സ്വകാര്യ വാഹനത്തിലോ അയക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്ിയന്ത്രണങ്ങളുമായി സഹകരിക്കാത്തവര്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ ക്ലാസ് തുടരാനാവില്ലെന്നും സ്‌കൂള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button