National

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്രം പിൻവലിച്ചു

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നൽകിയ ഇസഡ് കാറ്റഗറി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ. ഡൽഹി പെലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നൽകുന്നുണ്ടെന്ന വിലയിരുത്തലിലാണ് സുരക്ഷ പിൻവലിച്ചത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞാഴ്ചയാണ് ഗുജറാത്ത് സ്വദേശി രാജേഷ് സക്രിയ എന്നയാൾ അസഭ്യം പറഞ്ഞ് മുഖ്യമന്ത്രിക്ക് നേരെ ഭാരമുള്ള വസ്തു എടുത്തെറിഞ്ഞത്. ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേനയാണ് ഇയാൾ എത്തിയത്.

മുഖ്യമന്ത്രിയുടെ മുടിയിൽ പിടിച്ച് വലിക്കുകയു ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് പരുക്കേറ്റ രേഖ ഗുപ്തയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തെരുവ് നായ വിഷയത്തിലെടുത്ത നിലപാടാണ് മൃഗസ്‌നേഹിയായ അക്രമിയെ അസ്വസ്ഥനാക്കിയതെന്നാണ് റിപ്പോർട്ട്‌

Related Articles

Back to top button
error: Content is protected !!