Automobile

വേറിട്ട മുഖവുമായി നവംബര്‍ 11ന് ഡിസയര്‍ വരുന്നു

ചെന്നൈ: പുത്തന്‍ ലുക്കില്‍ അണിഞ്ഞൊരുങ്ങുന്ന മാരുതി സുസുക്കിയുടെ ഡിയര്‍ നവംബര്‍ 11ന് പുറത്തിറങ്ങും. സ്വിഫ്റ്റിന്റെ കോപ്പിപോലെയെന്ന ചീത്തപ്പേര് പാവം ഡിസയര്‍ കാലങ്ങളായി പേറുന്നതാണ്. ഈ ചീത്തപ്പേര് മാറ്റിയിട്ടുതന്നെ കാര്യമെന്ന മാരുതിയുടെ തീരുമാനമാണ് പുത്തന്‍ ഡിസയറിന്റെ വരവിന് പിന്നില്‍.

മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാനായ ഈ കാര്‍ ദീപാവലിയോട് അടുപ്പിച്ച് എത്തുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതിന്റ തിയതിയും എത്തിയിരിക്കുകയാണ്. പുറത്തുനിന്നുള്ള കാഴ്ചയില്‍ മാത്രമായിരിക്കും പുതുമ പ്രകടമാവുക. എന്നാല്‍ ഉള്ളിലേക്കു കടന്നാല്‍ എല്ലാം പഴയതിന് സമാനമായിരിക്കും. ഫീച്ചറുകളിലും കാര്യമായ ഏറ്റക്കുറച്ചലുകള്‍ ഉണ്ടാവില്ല.

സ്‌പോട്ടിയായ മുന്‍ ബംബറും മെലിഞ്ഞ ഹെഡ്‌ലൈറ്റുകളും ഔഡിയുടെ സ്‌റ്റൈലിലുള്ള ഫ്രണ്ടും കറുപ്പു നിറത്തിലുള്ള സമാന്തരമായ ഗ്രില്ലുമെല്ലാം ഡിസയറിന് ഇരട്ടകളെന്ന ചീത്തപ്പേരില്‍നിന്നും ഇനി മുതള്‍ വേറിട്ട വ്യക്തിത്വം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കാം. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കംട്രോള്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4.2 ഇഞ്ച് ഡിജിറ്റല്‍ എംഐഡി എന്നിവയ്‌ക്കൊപ്പം ലൈറ്റ് നിറത്തിലുള്ള ഡാഷ്‌ബോര്‍ഡ്, കൂടുതല്‍ പ്രീമിയമാക്കി മാറ്റിയ സീറ്റുകള്‍ എന്നിവയ്‌ക്കൊപ്പം പഴയ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ സെഡ് സീരീസ് പെട്രോള്‍ എഞ്ചിനോടെയാവും പുതിയ ഡിസയറിന്റെ രംഗപ്രവേശനം. അധികം വൈകാതെ കാറിനുള്ള ബുക്കിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം മധ്യമാവുമ്പോഴേക്കും പുത്തന്‍ വണ്ടി ഉപഭോക്താക്കള്‍ക്ക് കിട്ടുന്ന രീതിയിലായിരിക്കും സജ്ജീകരണങ്ങള്‍ നടത്തുകയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Related Articles

Back to top button
error: Content is protected !!