Movies

ആ നടൻ എത്തിയതോടെ ദിലീപിന്റെ പ്രഭ മങ്ങി; ഏറ്റവും ഇഷ്ടപ്പെട്ട നായകൻ അയാൾ ആയിരുന്നുവെന്ന് കാവ്യ

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയർ ആരംഭിച്ചയാളാണ് ലാൽ ജോസ്. സംവിധായകൻ കമലിനൊപ്പം പതിനാലോളം സിനിമകളിൽ സഹായിയായി പ്രവർത്തിച്ച ലാൽ ജോസ് ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരു പിടി മികച്ച സിനിമകൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മീശമാധവൻ,​  ചാന്തു പൊട്ട്,​ നീലത്താമര,​ രസികൻ,​ ക്ലാസ്മേറ്റ്സ് തുടങ്ങിയ നിരവധി ഹിറ്റുക്കൾ നൽകാൻ ലാൽ ജോസിന് സാധിച്ചു.

ലാൽ ജോസിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ‘ചന്ദ്രനുദിക്കുന്നദിക്കിൽ’. ദിലീപ് നായകനായ ചിത്രത്തിലെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവം വിവരക്കുന്ന ലാൽ ജോസിന്റെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. ദിലീപിന്റെ കരിയറിൽ ഒരു കാലത്ത് ഒരു യുവനടൻ വെല്ലുവിളി ആയതിനെക്കുറിച്ചും അതിനെ ചുറ്റിനടന്ന രസകരമായ കാര്യത്തെക്കുറിച്ചുമാണ് ലാൽ ജോസ് പറയുന്നത്.

ലാൽ ജോസിന്റെ വാക്കുകൾ

അനിയത്തിപ്രാവ് എന്ന സിനിമ ഹിറ്റായി. ആസമയത്ത് കുഞ്ചക്കോ ബോബൻ എന്ന നടൻ രംഗത്ത് വരികയും വലിയ സ്റ്റാർ ആകുകയും ചെയ്തു. ഉദയ കുടുംബത്തിൽ നിന്ന് വരുന്ന സുന്ദരനായ യുവാവ്. ആ സമയത്ത് പെൺകുട്ടികളുടെയും യുവതികളുടെയും മനസിലെ സ്വപ്ന കാമുകൻ കുഞ്ചാക്കോ ബോബനായായിരുന്നു. കുഞ്ചാക്കോ ബോബന്റെ അതെ എജ് ഗ്രൂപ്പ് കഥാപാത്രങ്ങൾ ആ സമയത്ത് ചെയ്തുകൊണ്ടിരുന്നത് ദിലീപ് ആയിരുന്നു.

കുഞ്ചാക്കോ ബോബന്റെ വരവോടെ ദിലീപിന്റെ പ്രഭ അല്പം മങ്ങി. ‘ചന്ദ്രനുദിക്കുന്നദിക്കിൽ’ സിനിമയുടെ സെറ്റിൽവച്ച് ദിലീപ് സഹനടിയായ കാവ്യമാധവനോട് മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നായകൻ ആരാണെന്ന് ചോദിച്ചു. ചിലപ്പോൾ മോഹൻലാൽ,​ മമ്മൂട്ടി എന്നൊക്കെ കാവ്യ പറയും അത് കഴിഞ്ഞാൽ തന്റെ പേര് പറയുമെന്നാണ് ദിലീപ് കരുതിയത്.

പക്ഷേ കാവ്യ വളരെ നിഷ്കളങ്കമായി പറഞ്ഞത് കുഞ്ചാക്കോ ബോബൻ എന്നാണ്. അന്ന് ഞങ്ങൾ ഇത് പറഞ്ഞ് ദിലീപിനെ കളിയാക്കിയിരുന്നു. ‘ചന്ദ്രനുദിക്കുന്നദിക്കിൽ’ തിയേറ്ററുകളിലെത്തിയപ്പോൾ ആ സിനിമക്ക് നേരിടേണ്ടിവന്നത് തന്റെ ഗുരുവായ കമലിന്റെ ‘നിറം’ എന്ന സിനിമയായിരുന്നു. നിറം സൂപ്പർ ഹിറ്റ് ആയപ്പോൾ അതിനോട് പിടിച്ച് നിൽക്കാൻ ചന്ദ്രനുദിക്കുന്നദിക്കിന് കഴിഞ്ഞില്ല.

Related Articles

Back to top button
error: Content is protected !!