National

ഭരണഘടനയിൽ മേലുള്ള ചർച്ച ഇന്ന് രാജ്യസഭയിൽ; പ്രധാനമന്ത്രി പങ്കെടുക്കില്ല

രാജ്യസഭയിൽ ഭരണഘടനയിൽ മേലുള്ള ചർച്ചക്ക് ഇന്ന് തുടക്കമാകും. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ധനമന്ത്രി നിർമല സീതാരാമനാണ് ചർച്ച തുടങ്ങി വെക്കുക. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ നാളെ ലോക്‌സഭ അജണ്ടയിൽ ഉൾപ്പെടുത്തും

ഭരണഘടനയിൽ ലോക്‌സഭയിൽ ശനിയാഴ്ച നടന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പരസ്പരം കോർത്തിരുന്നു. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് അവതരിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു

ഭരണഘടന അനുച്ഛേദം 83, 172 ഭേദഗതി ചെയ്തുള്ള ബില്ലും കേന്ദ്ര ഭരണപ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!