Gulf

ദുബൈ ഫ്യൂച്ചര്‍ ഫോറം 2024ന് തുടക്കമായി

ദുബൈ: ഫ്യൂച്വറിസ്റ്റുകളുടെ ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലായ ദുബൈ ഫ്യൂച്ചര്‍ ഫോറം 2024ന് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ തുടക്കമായി. ഇന്നും നാളെയുമായാണ് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍(ഡിഎഫ്എഫ്)ന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഡിഎഫ്എഫ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്നാമത് എഡിഷന് തുടക്കമായിരിക്കുന്നത്.

ലോക പ്രശസ്തരായ ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രശസ്തരായ 150 പ്രഭാഷകര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 100 രാജ്യങ്ങളില്‍നിന്നായി ഈ മേഖലയിലെ 2,500 വിദഗ്ധരും പരിപാടിയുടെ ഭാഗമാവും. നൂറോളം രാജ്യാന്തര സംഘടനകളെ പ്രതിനിധീകരിച്ചാണ് ഇത്രയും പേര്‍ ദുബൈ ഫ്യൂച്ചര്‍ ഫോറം 2024ല്‍ പങ്കാളികളാവുന്നത്.

Related Articles

Back to top button