Kerala

കോട്ടയത്തെ ആകാശപാത തുരുമ്പെടുത്തു; മേല്‍ക്കുര പൊളിച്ചു നീക്കണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്

കോട്ടയം നഗരത്തിലെ ആകാശ പാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്ത്. ആകാശപാതയുടെ മേൽക്കൂരയും പൈപ്പുകളും തുരുമ്പെടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മേല്‍ക്കൂര പൊളിച്ചു നീക്കണമെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട്. പാലക്കാട് ഐഐടിയും ചെന്നൈയിലെ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്ററും ചേര്‍ന്ന് നടത്തിയ റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

ആകാശപാതയുടെ മേൽക്കൂര പൊളിച്ചുമാറ്റണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തല്‍. കൂടാതെ തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് 2015 ഡിസംബർ 22നാണ് കോട്ടയം ശീമാട്ടി റൗണ്ടാനയിൽ ആകാശപാതയുടെ നി‍ർമാണം ആരംഭിച്ചത്. 6.5 മീറ്റർ ഉയരവും 15 ചതുരശ്രയടി വിസ്തീർണവും മൂന്നു എസ്കലേറ്ററുകളോടും കൂടിയ നി‍ർദിഷ്ട ആകാശപാത അഞ്ചു മാസംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

ആദ്യ ഘട്ടത്തില്‍ 5.18 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണത്തിന് നല്‍കിയത്. കിറ്റ്‌കോയാണ് ആദ്യ ഘട്ടത്തില്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തത്. 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലേറിയതിനെ തുടർന്ന് കിറ്റോകോയ്ക്കുള്ള ഫണ്ട് കുടിശികയാകുകയും നിർമാണം നിലയ്ക്കുകയുമായിരുന്നു. കിറ്റ്‌കോയെ മാറ്റി ഊരാളുങ്കലിനെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു അതാണ് പദ്ധതി പാതിവഴിയില്‍ നിന്നുപോയതെന്നാണ് ആരോപണം.

Related Articles

Back to top button
error: Content is protected !!