ഈദ് അല്‍ ഇത്തിഹാദ്: നാല് എമിറേറ്റുകള്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു
അജ്മാന്‍: 53ാമത് ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് യുഎഇയിലെ നാല് എമിറേറ്റുകള്‍ ഗതാഗത പിഴയില്‍ 50 ശതമാനം കഴിവ് പ്രഖ്യാപിച്ചു. റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഫുജൈറ എന്നീ എമിറേറ്റുകളാണ് പിഴയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് ഫുജൈറ പൊലിസ് ദേശീയദിനമായ ഡിസംബര്‍ രണ്ട് മുതല്‍ എമിറേറ്റില്‍ സംഭവിച്ച ഗതാഗത നിയമലംഘനങ്ങളിലെ പിഴയില്‍ 50 ശതമാനം കിഴിവ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
53 ദിവസത്തേക്കാണ് പിഴയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് മുന്‍പുള്ള പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക. വാഹനം കണ്ടുകെട്ടിയത് പിഴയടച്ച് ബ്ലാക്ക് പോയന്റ് റദ്ദാക്കി തിരിച്ചെടുക്കുക തുടങ്ങിയവക്കാണ് ഇളവ്. എന്നാല്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് യാതൊരു ഇളവും ലഭിക്കില്ലെന്നും പൊലിസ വ്യക്തമാക്കിയിട്ടുണ്ട്.
റാസല്‍ഖൈമ പൊലിസ് നേരത്തെ തന്നെ പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ഒന്നുമുതല്‍ 31 വരെയുള്ള കാലത്തേക്കാണ് റാസല്‍ഖൈമ ഇളവ് നല്‍കുന്നത്. ഡിസംബര്‍ ഒന്നിന് മുന്‍പുള്ള നിയമലംഘനങ്ങള്‍ക്കു മാത്രമാണ് ഇളവിന്റെ ആനുകൂല്യം ലഭിക്കുകയെന്നും പൊലിസ് എക്‌സിലൂടെ വ്യക്തമാക്കിയിരുന്നു. ഉമ്മുല്‍ഖുവൈന്‍ ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി അഞ്ചുവരെയാണ് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാഹനം കണ്ടുകെട്ടിയത് പിഴയടച്ച് ബ്ലാക്ക് പോയന്റ് റദ്ദാക്കി തിരിച്ചെടുക്കുക തുടങ്ങിയവക്കാണ് ഇളവ്. എന്നാല്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് യാതൊരു ഇളവും ലഭിക്കില്ലെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. അജ്മാന്‍ പൊലിസ് നവംബര്‍ നാലു മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലത്തെ ഗതാഗത പിഴകളിലാണ് 50 ശതമാനം കിഴിവ് നല്‍കുന്നത്. ഒക്ടോബര്‍ 31 വരെയുള്ള എമിറേറ്റില്‍ സംഭവിച്ച എല്ലാ ഗതാഗത നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാവുമെന്നും അജ്മാന്‍ അറിയിച്ചിട്ടുണ്ട്.