ഈദ് അല്‍ ഇത്തിഹാദ്: പ്രസിഡന്റും ഭരണാധികാരികളും അല്‍ ഐനിലെ ആഘോഷങ്ങളില്‍ പങ്കെടുത്തു
അല്‍ ഐന്‍: ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ മുഖ്യവേദിയായ അല്‍ ഐനില്‍ നടന്ന ചടങ്ങുകളില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഭാര്യയും സുപ്രിംകൗണ്‍സില്‍ അംഗങ്ങളും കിരീടാവകാശികളും ഉപ ഭരണാധികാരികളും ഒപ്പം നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു. അല്‍ ഐനിലെ ജബല്‍ ഹഫീത്ത് ദേശീയോദ്യാനത്തിലായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, സുപ്രിം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ക്വയിന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല, സുപ്രിം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, വൈസ് പ്രസിഡന്റും ഉപപ്രധാനന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി ഉപ ഭരണാധികാരി ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈയുടെ ഒന്നാം നമ്പര്‍ ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും സാമ്പത്തികകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈയുടെ രണ്ടാം നമ്പര്‍ ഉപ ഭരണാധികാരിയും ദുബൈ മീഡിയാ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, ഉമ്മുല്‍ഖുവൈന്‍ കിരീടാവകാശി ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല, ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ റാശിദ് അല്‍ മുഅല്ല, റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, അല്‍ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയ നിരവധി ഭരണാധികാരികളും ഭരണ രംഗത്തെ പ്രമുഖരും ചടങ്ങുകളില്‍ പങ്കാളികളായി.