Gulf
ഈദ് അല്‍ ഇത്തിഹാദ്: ഫെറി സര്‍വിസിന് ഒരൊറ്റ ടിക്കറ്റുമായി ആര്‍ടിഎ
ദുബൈ: ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ദുബൈ കാണാന്‍ ഫെറി സര്‍വിസ് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിച്ച് ഒരൊറ്റ ടിക്കറ്റുമായി ആര്‍ടിഎ. ഇതിനായി ടിആര്‍ 17 എന്ന സ്‌പെഷല്‍ സര്‍വിസാണ് ആര്‍ടിഎ ഒരുക്കുന്നത്. ഡിസംബര്‍ 2, 3 തിയതികളിലാണ് അര മണിക്കൂര്‍ ഇടവേളകളില്‍ വൈകുന്നേരം നാലു മുതല്‍ പുലര്‍ച്ചെ 12.30 വരെ സര്‍വിസ് നടത്തുക.
ദുബൈ ഫെസ്റ്റിവെല്‍ സ്റ്റേഷന്‍, ജദ്ദാഫ് സ്റ്റേഷന്‍, ക്രീക്ക് ഹാര്‍ബര്‍ സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ചാണ് സര്‍വിസ് നടത്തുകയെന്നും ഈ സര്‍വിസിന് ഒരു ടിക്കറ്റ് മതിയാവുമെന്നും ജലത്തിലൂടെ ദുബൈയെ എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള അപൂര്‍വ അവസരമാണ് ഇതിലൂടെ കൈവരുന്നതെന്നും ആര്‍ടിഎ അറിയിച്ചു.