DohaGulfQatar

അമീർ സംയുക്ത ഓപ്പറേഷൻസ് കമാൻഡ് സന്ദർശിച്ചു

ദോഹ, ഖത്തർ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ബുധനാഴ്ച രാവിലെ ഖത്തർ അമിരി സായുധ സേനയുടെ നോർത്തേൺ സെക്ടറിലെ സംയുക്ത ഓപ്പറേഷൻസ് കമാൻഡ് ആസ്ഥാനം (Joint Operations Command – Northern Sector) സന്ദർശിച്ചു. അൽ മസ്‌റൂവ മേഖലയിലായിരുന്നു ഈ സന്ദർശനം.

കമാൻഡ് ആസ്ഥാനത്ത് അമീർ വിപുലമായ പര്യടനം നടത്തുകയും നിരീക്ഷണത്തിനും, കമാൻഡ് ചെയ്യാനുമുള്ള അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചും സംയുക്ത സൈനിക നടപടികളുടെ നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കുകയും ചെയ്തു. അൽ ഉദൈദ് എയർബേസിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണം തടയുന്നതിൽ ഖത്തർ അമിരി സായുധ സേന നേടിയ വിജയത്തെക്കുറിച്ചും, സൈന്യം സ്വീകരിച്ച മുൻകരുതൽ നടപടികളെക്കുറിച്ചും അമീർക്ക് വിശദീകരണം ലഭിച്ചു.

 

ഖത്തർ സായുധ സേനയുടെ കാര്യക്ഷമതയെയും രാജ്യത്തെ പ്രതിരോധിക്കാനുള്ള അവരുടെ സന്നദ്ധതയെയും അമീർ പ്രശംസിച്ചു. സൈനിക, സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സഊദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽ താനിയും നിരവധി മുതിർന്ന സൈനിക, സുരക്ഷാ നേതാക്കളും അമീറിനൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!