Kerala

എമ്പുരാൻ വിവാദം: മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജിവെച്ചു

എമ്പുരാൻ വിവാദത്തെ തുടർന്ന് ആലപ്പുഴയിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി രാജിവെച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജാണ് രാജി വെച്ചതായി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. രാജിയുടെ കാരണം വിശദീകരിച്ചിട്ടില്ല

രാജി വെക്കുകയാണെന്നും ഇതുവരെ കൂടെ നിന്നവർക്ക് നന്ദിയെന്നും ബിനുരാജ് അറിയിച്ചു. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിൽ അതൃപ്തിയെ തുടർന്നാണ് രാജി വെക്കാൻ കാരണമെന്നാണ് സൂചന.

അതേസമയം എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തീയറ്ററുകളിലെത്തും. മൂന്ന് മിനിറ്റ് ഭാഗം കട്ട് ചെയ്താണ് ചിത്രം പുതുതായി പ്രദർശിപ്പിക്കുന്നത്. ചിത്രത്തിലെ വില്ലന്റെ പേര് മാറ്റുമെന്നും വാർത്തകളുണ്ട്.

Related Articles

Back to top button
error: Content is protected !!