National
ഛത്തിസ്ഗഢിലെ നാരായൺപൂരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ-ബിജാപൂർ അതിർത്തിയിൽ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണ്. രഹര്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്
നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ് എന്നി നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡിന്റെ ജവാൻമാർ അബുജ്മദ് പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
നേരത്തെ കരേഗുട്ടാലു കുന്നിന് സമീപം മാവോയിസ്റ്റ് സാന്നിധ്യം നേരിടാൻ സുരക്ഷാ സേന ഓപറേഷൻ ബ്ലാക്ക് ഫോറസ്റ്റ് നടത്തി ഒരു മാസത്തിന് ശേഷമാണ് നാരായൺപൂരിൽ ഏറ്റുമുട്ടൽ നടക്കുന്നത്. 21 ദിവസം നീണ്ടുനിന്ന ഓപറേഷനിൽ 31 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.