Sports
ലോർഡ്‌സ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു; ഇന്ത്യക്ക് കരുത്തായി ബുമ്ര തിരിച്ചെത്തി

ലോർഡ്‌സ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമും ഓരോ വിജയം നേടി സമനില പാലിക്കുന്നതിനാൽ ലോർഡ്‌സിലെ ഫലം നിർണായകമാണ്. ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റ് ഇന്ത്യക്കൊപ്പമായിരുന്നു
ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്ര തിരിച്ചെത്തി. വിശ്രമം അനുവദിച്ചതിനാൽ ബുമ്ര രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. ബുമ്ര തിരികെ എത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ പുറത്തായി. ജഡേജയും വാഷിംഗ്ടൺ സുന്ദറും സ്പിന്നർമാരായി ലോർഡ്‌സിലും തുടരും. ആകാശ് ദീപും മുഹമ്മദ് സിറാജും ബുമ്രക്ക് പേസ് നിരയിൽ പിന്തുണ നൽകാൻ ടീമിലുണ്ട്
ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര