സഊദി മെട്രോക്ക് ആവേശകരമായ പ്രതികരണം

റിയാദ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും നീളം കൂടിയതുമായ മെട്രോ ലൈനായ റിയാദിന് യാത്രക്കാര്‍ക്കിടയില്‍ ആവേശകരമായ സ്വീകരണം. അതിരാവിലെ തന്നെ യാത്രക്കായി വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ ധാരാളം പേര്‍ എത്തിയിരുന്നു. ലോകോത്തര നിലവാരത്തിലുള്ള മെട്രോ ലൈന്‍ പലര്‍ക്കും ഒരു സ്വപ്നംപോലെയാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ മുതലാണ് ഔദ്യോഗികമായി മെട്രോ സര്‍വിസിന് തുടക്കമായത്. ആദ്യ ഘട്ടത്തില്‍ യാത്രക്കാരെയും വഹിച്ച് മെട്രോ സഞ്ചരിച്ച് തുടങ്ങിയത് മൂന്നു ലൈനുകളാണ്.
ഒലായ സ്ട്രീറ്റിനെ ബത്തയുമായി ബന്ധിപ്പിക്കുന്ന ഒന്നാമത്തെതായ ബ്ലൂ ലൈന്‍, കിംങ് ഖാലിദ് ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് റോഡിന് സമാന്തരമായി പോകുന്ന നാലാമത്തേതായ യെലോ ലൈന്‍, അബ്ദുറഹിമാന്‍ ബിന്‍ ഔഫ് റോഡിനെ അല്‍ ശൈഖ്് ഹസ്സന്‍ ബിന്‍ ഹുസൈന്‍ റോഡുമായി ബന്ധിപ്പിക്കുന്ന ആറാമത്തേതായ പര്‍പ്പിള്‍ ലൈന്‍ എന്നിവയിലാണ് സര്‍വിസ് ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ 15ന് രണ്ടാമത്തെ ലൈനായ റെഡിലും അഞ്ചാമത്തെ ലൈനായ ഗ്രീനിലും സര്‍വിസ് തുടങ്ങും.