ഇപി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ കേസ്
ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്‌സിന്റെ മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ കേസ്. എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിഎൻസ് 316, 318 വകുപ്പുകൾ, ഐടി ആക്ട് 79 എന്നീ വകുപ്പും പ്രകാരമാണ് കേസ്. കോട്ടയം ഈസ്റ്റ് പോലീസാണ് കേസെടുത്തത്
കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ ചോർന്നത് ഡിസി ബുക്‌സിൽ നിന്ന് തന്നെയാണെന്ന് പോലീസ് റിപ്പോർട്ട് വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ഗൂഢാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നൽകിയാൽ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ടിൽ പറയുന്നത്
ആത്മകഥാ വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇപി നേരത്തെ പറയുന്നത്. എന്നാൽ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങനെ ഡിസിയിൽ എത്തിയെന്നത് ഇപ്പോഴും വ്യക്തതയില്ല. ഉപതെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു.