National

മണിപ്പൂരിലേത് വംശീയ സംഘർഷം; സമാധാനം പുനഃസ്ഥാപിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു: അമിത് ഷാ

മണിപ്പൂർ സംഘർഷം പരിഹരിക്കാൻ വിവിധ വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിൽ നടക്കുന്നത് ഭീകരവാദം അല്ലെന്നും, വംശീയ സംഘർഷമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുക്കി, മെയ്തേയ് വിഭാഗങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസത്തെ റിപ്പോർട്ട് കാർഡ് ആഭ്യന്തര മന്ത്രി പുറത്തിറക്കി. മൂന്ന് ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വകയിരുത്തി.

49,000 കോടി രൂപ ചെലവിൽ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. 50,600 കോടി രൂപ ചെലവിൽ രാജ്യത്തെ പ്രധാന റോഡുകൾ വികസിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചതായി അമിത് ഷാ അറിയിച്ചു. മഹാരാഷ്ട്രയിലെ വാധ്വാനിൽ ഒരു മെഗാ തുറമുഖം നിർമിക്കുമെന്നും, ആഭ്യന്തരമന്ത്രി പറഞ്ഞു.

 

Related Articles

Back to top button