World
ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിലെ സ്‌ഫോടനം; മരണസംഖ്യ 40 ആയി ഉയർന്നു

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ 40 ആയി ഉയർന്നു. ആയിരത്തിലേറെ പേർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റതായാണ് വിവരം. ശനിയാഴ്ച രാവിലെയാണ് ഇറാനിലെ തന്ത്രപ്രധാന മേഖലയായ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയ് ഭാഗത്ത് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞിട്ടും മേഖലയിൽ ഉയർന്നുപൊങ്ങിയ പുകയ്ക്ക് ശമനമായിട്ടില്ല. വിഷാംശമുള്ള കെമിക്കലുകളുടെ സാന്നിധ്യം വായുവിൽ കലർന്നിട്ടുണ്ട്. സമീപ നഗരങ്ങളിലെ ആളുകളോട് വീടുകളിൽ തന്നെ കഴിയാൻ അധികൃതർ നിർദേശം നൽകി.
ഇറാൻ നാവികസേനയുടെ ആസ്ഥാനം കൂടിയാണ് ബന്ദർ അബ്ബാസ് തുറമുഖം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകൾക്കും ഓഫീസുകൾക്കും മേഖലയിൽ അവധി നൽകി