Movies

പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു; മരണകാരണം ന്യൂമോണിയ

പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. 65 വയസായിരുന്നു. ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകൾ അറിയിച്ചു. ബാറ്റ്മാൻ ഫോർ എവർ എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ൻ കഥാപാത്രത്തിലൂടെയും ദി ഡോർസ് എന്ന ചിത്രത്തിലെ ജിം മോറിസൺ കഥാപാത്രത്തിലൂടെയും ശ്രദ്ധേയനായ നടനാണ്

1984ൽ ടോപ് സീക്രട്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നു. 1991ൽ പുറത്തിറങ്ങിയ ദി ഡോർസിലെ കഥാപാത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. ടോപ് ഗൺ, റിയൽ ജീനിയസ്, വില്ലോ, ഹീറ്റ്, ദി സെയ്ന്റ് തുടങ്ങിയവയാണ് കിൽമറിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലത്

2014ൽ അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ശബ്ദം നഷ്ടമായെങ്കിലും 2021ൽ ടോപ് ഗൺ മാവെറിക് എന്ന ചിത്രത്തിൽ അഭിനയിച്ചു.

Related Articles

Back to top button
error: Content is protected !!