രജനി ചിത്രമായ വേട്ടൈയ്യനില്‍ ഫസദ് ഫാസിലിന്റെ പ്രതിഫലം അഞ്ചു കോടി; മഞ്ജുവിന് 85 ലക്ഷം
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. രജനികാന്തും മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും ഒന്നിക്കുന്ന തമിഴ് ചിത്രമായ് വേട്ടൈയ്യന്‍ പടവുമായി ബന്ധപ്പെട്ട് പ്രതിഫലം ഉള്‍പ്പെടെ സകലതും ചര്‍ച്ചാ വിഷയമാവുകയാണ്.
സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം ഇതുമാത്രമായി മറുന്ന സ്ഥിതിയാണ്. മഞ്ജുവാര്യരും ഫഹദ് ഫാസിലും വാങ്ങുന്ന പ്രതിഫലവും ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കയാണ്. സിനിമയില്‍ രജനികാന്തിനും മഞ്ജുവിനും പുറമേ അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, ദുഷാര വിജയന്, റിതിക സിംഗ് എന്നിവരാണ് പ്രധാന താരങ്ങള്‍.
പ്രതിഫലത്തിന്റെ കാര്യമെടുത്താല്‍ രജനികാന്ത തന്നെയാണ് ഒന്നാമന്. ഈ ഒരു പടത്തിന് അദ്ദേഹം വങ്ങുന്നത് നൂറ് കോടിയ്ക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഏഴ് കോടി രൂപയാണ് അമിതാഭ് ബച്ചന് വാങ്ങുന്നത്. ഫഹദ് ഫാസിലിന് അഞ്ച് കോടിയാണ് സിനിമയിലെ പ്രതിഫലം. പുഷ്പ, മാമന്നന്, വിക്രം, ആവേശം എന്നീ സിനിമകളിലെ പ്രകടനം ആണ് അദ്ദേഹത്തിന്റെ താരമൂല്യം ഉയര്‍ത്തിയത്. റിതിക സിംഗ് 25 ലക്ഷം രൂപയും പ്രതിഫലമായി വാങ്ങുന്നുണ്ട്. അഞ്ച് കോടി രൂപയാണ് റാണ സിനിമയില്‍ പ്രതിഫലമായി വാങ്ങുന്നത്. രജനികാന്തിന്റെ 170-ാമത്തെ ചിത്രമാണ് ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സുബാസ്കരന്റെ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ആക്ഷന്‍ ചിത്രം. ഈ മാസം 10നാണ് പടം റിലീസ് ചെയ്യുന്നത്.