Kerala
നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ (76) മകൻ ഫാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. കോട്ടയ്ക്കൽ മാറാക്കര പഞ്ചായത്തിലെ ആമ്പപ്പാറയിലാണ് സംഭവം. ബൈക്കിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തുളള വീടിന്‍റെ മതിൽ ഇടിച്ച് തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി ഇരുവരെയും പുറത്തെടുക്കുയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.